വളയംചാൽ : ചീങ്കണ്ണിപ്പുഴയിൽ ജനകീയ അവകാശ പ്രഖ്യാപനം നടത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ ബഫർസോണിനെതിരെ സമരം ശക്തമാക്കി. ഇന്നലെ വൈകിട്ട് വളയം ചാലിൽ ആറളം വന്യജീവി സങ്കേതം ഓഫീസിന് മുന്നിലായി ചീങ്കണിപ്പുഴയിൽ ഇറങ്ങി പന്തം കൊളുത്തിപ്പിടിച്ചും ചൂണ്ടയിട്ടും ആയിരുന്നു അവകാശ പ്രഖ്യാപന സമരം. ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാറു കുളം അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ഡി സി സി സെക്രട്ടറി ബൈജു വർഗീസ് ജോസഫ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയ് വേളു പുഴക്കൽ, പെൻഷൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എംജി ജോസഫ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ജോബിൻ പാണ്ടം ചേരിൽ എന്നിവർ പ്രസംഗിച്ചു. ചീങ്കണ്ണിപ്പുഴയെ ബഫർ സോണിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് 50 മീറ്റർ ബഫർ സോൺ പ്രഖ്യാപിച്ചതെന്ന് ആറളം വന്യജീവി സങ്കേതം വാർഡൻ്റ പ്രസ്താവനയാണ് സമരങ്ങൾക്കും വിവാദങ്ങൾക്കും കാരണമായത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പുഴകളും നീർച്ചാലുകളും പഞ്ചായത്തുകളുടെ പൂർണമായ അധികാരത്തിനു കീഴിലാണെന്നും അവയ്ക്ക് മേൽ അവകാശം സ്ഥാപിക്കാൻ വനംവകുപ്പ് ശ്രമിച്ചാൽ തടയുമെന്നും പ്രഖ്യാപിച്ചാണ് കോൺഗ്രസ് സമര രംഗത്ത് വന്നത്. ബഫർ സോൺ സീറോ പോയിന്റ് ആയി നിശ്ചയിച്ച് ജനപ്രതിനിധികളുടെ യോഗം തീരുമാനം എടുത്തിരുന്നു. എന്നാൽ ഈ തീരുമാനം അവഗണിച്ച് 50 മീറ്റർ വായു ദൂരത്തിൽ ബഫർ ആവശ്യമാണ് എന്ന് വനംവകുപ്പ് രഹസ്യമായ റിപ്പോർട്ട് ചെയ്യാണ് ഉണ്ടായത്. ഇതിന് എതിരെ അടക്കമുള്ള കർഷക സംഘടനകളും കോൺഗ്രസ്സും സമര രംഗത്താണ്. ജനാധിപത്യാക്രമത്തിൽ ജനപ്രതിനിധികളുടെ അധികാരത്തിലും അവകാശത്തിലും ഉദ്യോഗസ്ഥർ കടന്നു കയറ്റം നടത്തുന്നത് അംഗീകരിക്കാൻ ആകില്ല എന്ന നിലപാടിലാണ് കോൺഗ്രസ്. ജനപ്രതിനിധി തീരുമാനത്തിനെ വിരുദ്ധമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ബഫർസോൺ നിശ്ചയിച്ചതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ ആറളം വൈൽഡ് ലൈഫ് വാർഡിന്റെ ഓഫീസിൽ തുറന്ന ജനകീയ ചർച്ച നടത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ വാർഡൻ നൽകിയ വിശദീകരണമാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്.
A separate strike led by the Congress